ബിഹാർ വോട്ടർപ്പട്ടിക: പുറത്താക്കിയത് 
83 ലക്ഷംപേരെ

bh
avatar
സ്വന്തം ലേഖകൻ

Published on Oct 05, 2025, 12:15 AM | 2 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഒ‍ൗദ്യോഗിക ജനസംഖ്യ സാധ്യതാ കണക്കുകളുമായി തട്ടിക്കുന്പോൾ ബിഹാറിലെ വോട്ടർപ്പട്ടികയിൽനിന്ന്‌ 83 ലക്ഷം പേർ പുറത്താക്കപ്പെട്ടതായി റിപ്പോർട്ട്‌. ആരോഗ്യമന്ത്രാലയത്തിന്‌ കീഴിലുള്ള ‘ടെക്‌നിക്കൽ ഗ്രൂപ്പ്‌ ഓൺ പോപ്പുലേഷൻ പ്രൊജക്ഷൻസി’ന്റെ കണക്കുപ്രകാരം 2025 സെപ്‌തംബറോടെ ബിഹാറിൽ 18 വയസിന്‌ മുകളിൽ പ്രായക്കാരുടെ സംഖ്യ 8.25 കോടിയാണ്‌.

എന്നാൽ തീവ്ര പുനഃപരിശോധനയ്‌ക്ക്‌ ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബിഹാറിലെ അന്തിമ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്‌ 7.42 കോടി പേർ മാത്രം.

യോഗ്യരായ ഒരാൾപോലും പുറത്താക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ്‌ സാധാരണഗതിയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ വോട്ടർപ്പട്ടികയുടെ പുനഃപരിശോധന സംഘടിപ്പിക്കേണ്ടത്‌. ബിഹാറിൽ തുടക്കം മുതൽ ദളിത്‌– പിന്നാക്ക– ന്യൂനപക്ഷ ജനവിഭാഗങ്ങളെ പരമാവധി പട്ടികയിൽനിന്ന്‌ പുറത്താക്കാനാണ്‌ മോദി സർക്കാരിന്റെ പൂർണനിയന്ത്രണത്തിലായിട്ടുള്ള തെരഞ്ഞെടുപ്പ്‌ കമീഷൻ ശ്രമിച്ചത്‌.

പുനഃപരിശോധന പ്രക്രിയക്ക്‌ തുടക്കമിടുംമുമ്പ്‌ 2025 ജൂണിൽ ബിഹാറിലെ വോട്ടർപ്പട്ടികയിൽ 7.89 കോടി പേരാണ്‌ ഉൾപ്പെട്ടിരുന്നത്‌. ഇ‍ൗ ഘട്ടത്തിൽ കേന്ദ്രസർക്കാർ ഏജൻസിയുടെ കണക്കുപ്രകാരം ബിഹാറിൽ 18 വയസിന്‌ മുകളിൽ പ്രായക്കാർ 8.18 കോടിയാണ്‌. അർഹരായ 29 ലക്ഷംപേർ ആഘട്ടത്തിൽ പുറത്തായി. പുനഃപരിശോധന കഴിഞ്ഞുള്ള അന്തിമ പട്ടിക പുറത്തുവിട്ടപ്പോൾ വോട്ടർമാരുടെ എണ്ണം കുറയുകയാണ്‌ ചെയ്‌തത്‌.

ബിഹാറിലെ 18 വയസ്സിന്‌ മുകളിൽ പ്രായക്കാരുടെ എണ്ണവും വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണവും തമ്മിലുള്ള ഭീമമായ അന്തരം എന്ത്‌ കാരണങ്ങളാലാണെന്ന്‌ വ്യക്തമാക്കേണ്ടത്‌ കമീഷൻ തന്നെയാണ്‌.

അന്തിമ വോട്ടര്‍പ്പട്ടികയിലും സർവത്ര പൊരുത്തക്കേട്‌


ന്യൂഡൽഹി

ബിഹാറിൽ തീവ്ര പുനഃപരിശോധനയ്‌ക്കുശേഷം തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തുവിട്ട അന്തിമ വോട്ടർപ്പട്ടികയിലെ പല കണക്കുകളിലും ഗുരുതര പൊരുത്തക്കേട്. --േഫാം 6 പ്രകാരം പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തുന്നതിന്‌ സെപ്‌തംബർ ഒന്നുവരെ ലഭിച്ച അപേക്ഷകൾ കമീഷൻ കണക്കുപ്രകാരം 16.93 ലക്ഷമാണ്‌. എന്നാൽ അന്തിമ വോട്ടർപ്പട്ടികയിലെ കണക്കുപ്രകാരം പുതിയതായി ഉൾപ്പെട്ടിരിക്കുന്നത്‌ 21.53 ലക്ഷം പേരാണ്‌. ലഭിച്ച അപേക്ഷകളേക്കാൾ 4.6 ലക്ഷം പേർ അധികം.

പട്ടികയിൽനിന്ന്‌ നീക്കംചെയ്യപ്പെട്ടവരുടെ എണ്ണത്തിലും സമാനമായ പൊരുത്തക്കേടുണ്ട്‌. സെപ്‌തംബർ ഒന്നുവരെ നീക്കം ചെയ്യുന്നതിനായി ലഭിച്ച അപേക്ഷകൾ 2.17 ലക്ഷമാണ്‌. എന്നാൽ കമീഷൻ പുറത്തുവിട്ട അന്തിമപ്പട്ടികയിൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 3.66 ലക്ഷമാണ്‌. ലഭിച്ച അപേക്ഷകളേക്കാൾ 1.49 ലക്ഷം പേർ അധികമായി നീക്കം ചെയ്യപ്പെട്ടു.

കരട്‌ പട്ടിക പുറത്തുവിട്ടതിനുശേഷം പേരുകൾ ഉൾചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമായി കമീഷന്‌ ലഭിച്ച അപേക്ഷകൾ 2.54 ലക്ഷമാണ്‌. ഇതിൽ 2.13 ലക്ഷം അപേക്ഷകൾ ഇനിയും തീർപ്പാക്കിയിട്ടില്ല. ഭൂരിഭാഗവും പേരുകൾ നീക്കം ചെയ്യണമെന്ന നിർദേശങ്ങളായതിനാൽ കൂടുതൽപേർ പട്ടികയിൽനിന്ന്‌ പുറത്താക്കപ്പെടുമോയെന്ന ആശങ്കയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home