മധ്യപ്രദേശില്‍ കൈക്കൂലി ആവശ്യപ്പെട്ട് പൊലീസുകാരുടെ മര്‍ദനം; എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ആക്രമണത്തില്‍ എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഉദിത് (22) ആണ് മരിച്ചത്. ബാലഘട്ട് ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ചേതന്‍ അഗ്ലക്കിന്റെ ഭാര്യാസഹോദരനാണ് ഉദിത്. പ്രതികളായ സന്തോഷ് ബമാനിയ, സൗരഭ് ആര്യ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
ഇവര്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഉദിതിന്റെ കുടുംബം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-ഓടെ ഇന്ദ്രപുരിയിലെ സി സെക്ടറില്‍ ഉദിത് തന്റെ സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടി നടത്തുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം സംബന്ധിച്ച പരാതികളെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി
പൊലീസുകാരന്‍ എത്തിയപ്പോള്‍ ഉദിത് പരിഭ്രാന്തനായി ഇരുട്ട് നിറഞ്ഞ ഇടവഴിയിലേക്ക് ഓടി. പിന്നാലെ ഓടിയെത്തിയ രണ്ട് പോലീസുകാർ ഉദിത്തിനെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനശബ്ദം കേട്ട് സുഹൃത്തുക്കൾ എത്തിയപ്പോൾ, ഉദിത്തിന്റെ ഷർട്ട് കീറിയ നിലയിലായിരുന്നു. തലയിലടക്കം ദേഹമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു.
പൊലീസുകാർ 10,000 രൂപ ആവശ്യപ്പെട്ടതായി സുഹൃത്തുക്കൾ ആരോപിച്ചു. പരിക്കേറ്റ ഉദിത്തിനെ കാറിൽ കയറ്റി സുഹൃത്തുക്കൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെ, എസി ഇടാനും വെള്ളം തരാനും മാത്രമാണ് ഉദിത് ആവശ്യപ്പെട്ടത്. എന്നാൽ യാത്രാമധ്യേ ഉദിത് നിരവധി തവണ ഛർദ്ദിക്കുകയും തുടർന്ന് കൈ തളർന്നുപോവുകയുമായിരുന്നു. പൾസ് നിലച്ചതോടെ ഉടൻ തന്നെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.









0 comments