റാപ്പിഡോ യാത്രയ്ക്കിടെ കാലിൽ പിടിക്കാൻ ശ്രമം; ഡ്രൈവർക്കെതിരെ കേസ്

rapidodriver harrasment
വെബ് ഡെസ്ക്

Published on Nov 08, 2025, 03:12 PM | 1 min read

ബം​ഗളൂരു: ബം​ഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡ്രൈവർ മോശമായി പെരുമാറുന്നത് യുവതി മൊബൈലിൽ റെക്കോർഡ് ചെയ്യുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വിൽസൺ ഗാർഡൻ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് സംഭവം. ചർച്ച് സ്ട്രീറ്റിൽ നിന്ന് തൻ്റെ റൂമിലേക്ക് പോവുകയായിരുന്നു യുവതി. യാത്രക്കിടെ ബൈക്ക് ടാക്സി ഓടിച്ചിരുന്ന ഡ്രൈവർ മനഃപൂർവം തൻ്റെ കാലിൽ പിടിക്കാൻ ശ്രമിച്ചുവെന്നും കൈകൾ കാലിൽ ഉരസിയെന്നും യുവതി പരാതിയിൽ പറയുന്നു.


പെട്ടെന്ന് ഇങ്ങനെയുണ്ടായപ്പോൾ പേടിച്ചു പോയെന്നും നിർത്താൻ പറഞ്ഞപ്പോൾ നിർത്തിയില്ലെന്നും യുവതി പങ്കുവെച്ച വിഡിയോയിൽ പറയുന്നു. സ്ഥലപരിചയമില്ലാത്തതിനാൽ ബൈക്ക് നിർത്താൻ ആവശ്യപ്പെടാൻ യുവതിക്ക് കഴിഞ്ഞിരുന്നില്ല.




deshabhimani section

Related News

View More
0 comments
Sort by

Home