ദളിതരുടെ മുടിവെട്ടില്ല; കർണാടകയിലെ ബാർബർ ഷോപ്പുകൾ അടച്ചു

ബംഗളൂരൂ : ദളിത് വിഭാഗത്തിലുള്ള വ്യക്തി മുടിവെട്ടാൻ ബാർബർ ഷോപ്പിലെത്തിയതിനാല്‍ കര്‍ണാടകയിലെ ബാർബർ ഷോപ്പുകൾ അടച്ചു. കർണാടകയിലെ മുദ്ദബള്ളിയിലാണ് സംഭവം. മുദ്ദബള്ളി ഗ്രാമത്തിൽ ദളിതരോടുള്ള വിവേചനം മുമ്പും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരും പൊലീസും ബോധവൽക്കരണ ക്ലാസുകൾ എടുത്തിട്ടും ഗ്രാമത്തിൽ വിവേചനം തുടരുകയാണ്.
ഉപഭോക്താക്കളുടെ വീടുകളില്‍ എത്തി മുടി മുറിക്കുന്ന രിതീയാണ് ഇപ്പോള്‍ ഗ്രാമത്തില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഗ്രാമത്തിലെ ദളിതര്‍ മുടിമുറിക്കാനും താടിവടിക്കാനും ഏഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള കൊപ്പാള്‍ ടൗണിലേക്കാണ് പോകാറുള്ളത്. പതിവിൽ വിപരീതമായി മുദ്ദബള്ളിയില്‍ തന്നെ മുടി വെട്ടാനെത്തിയതാണ് ബാർബർ ഷോപ്പുകാരെ ചൊടിപ്പിച്ചത്. അതേ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ പൂര്‍ണമായി അടച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.









0 comments