ഛത്തീസ്‌ഗഡിൽ ക്രൈസ്തവവേട്ട തുടരുന്നു ; പ്രാർഥനയ്ക്കെത്തിയ ഗോത്രവിഭാഗക്കാരെ 
ബജ്‌രംഗ്‌ദൾ മർദിച്ചു

Bajrangdal Harassment
വെബ് ഡെസ്ക്

Published on Aug 12, 2025, 02:00 AM | 1 min read

ന്യൂഡൽഹി

ഛത്തീസ്‌ഗഡിൽ ക്രൈസ്തവ സമൂഹത്തിനെതിരെ വീണ്ടും ഹിന്ദുത്വ തീവ്രവാദികളുടെ അതിക്രമം. ബിലാസ്പുരിലെ ചകർ ഭാഥാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പരസദ ഗ്രാമത്തിൽ വീട്ടിലെ പ്രാർഥനായോഗത്തിൽ പങ്കെടുക്കുകയായിരുന്ന ഗോത്രവിഭാഗത്തിലുള്ള ക്രൈസ്തവ വിശ്വാസികൾക്ക്‌ നേരെ ബജ്‌രംഗ്‌ദൾ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിച്ചു. പലരും ബോധരഹിതരായി. സ്ഥലത്തെത്തിയ പൊലീസ്‌ പ്രാർഥന നിർത്താൻ ഉത്തരവിട്ടതല്ലാതെ അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചില്ല. പ്രാർഥന നടത്തിയ വീട്‌ ‘പള്ളി’യാണെന്ന്‌ പറഞ്ഞ്‌ അടപ്പിച്ചു. പ്രാർഥനയ്ക്കെത്തിയവരെ ഭയപ്പെടുത്തി ഗ്രാമങ്ങളിലേക്കു തിരിച്ചയച്ചു.


കാൺകേർ ഗ്രാമത്തിലെ പള്ളിക്കുനേരെയും ബജ്‌രംഗ്‌ദൾ ആക്രമണം നടത്തിയിരുന്നു. ഇവിടെ ഒരു മാസത്തിനു മുമ്പ്‌, ക്രൈസ്തവ വിശ്വാസിയായതിന്റെ പേരിൽ ഒരാളുടെ മൃതദേഹം സംസ്കാരം കഴിഞ്ഞ്‌ പിറ്റേദിവസം അധികൃതർ പുറത്തെടുത്തു കൊണ്ടുപോയി. മൃതദേഹം പിന്നീട്‌ എവിടെ മറവുചെയ്തെന്ന്‌ അറിയിച്ചില്ല. ഇതിനെതിരെ, കാൺകേറിൽ വ്യാപക പ്രതിഷേധം നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home