ഛത്തീസ്ഗഡിൽ കന്യാസ്‌ത്രീകള്‍ക്കുനേരെ ബജ്രംഗദള് അതിക്രമം

റായ്‌പുര്‍: മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ കന്യാസ്‌ത്രീകൾക്കുനേരെ തീവ്രഹിന്ദുത്വവാദികളുടെ അതിക്രമം. ദുര്‍ഗ് റെയിൽവെ സ്റ്റേഷനിൽവച്ച് ആഗ്ര ഗ്രീൻ ഗാര്‍ഡന്‍ സിസ്റ്റേഴ്സിലെ കന്യാസ്‌ത്രീകളായ പ്രീത മേരി, വന്ദന ഫ്രാന്‍സിസ് എന്നിവർക്കു നേരെയാണ് മുദ്രാവാക്യം വിളികളുമായെത്തിയ ബജ്രംഗദള് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. റെയിൽവെ പൊലീസ് കന്യാസ്‌ത്രീകളെ കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്‌ച രാവിലെ ആഗ്രയ്ക്ക് പോകാൻ മൂന്നു പെൺകുട്ടികള്‍ക്കും ഒരു യുവാവിനും ഒപ്പം എത്തിയതായിരുന്നു കന്യാസ്‌ത്രീകൾ. നാരായൺപുരിൽനിന്നുള്ള പെൺകുട്ടികള്‍ ആഗ്രയിൽ സഭ നടത്തുന്ന ആശുപത്രിയിൽ ജോലിക്കായി പോകുകയായിരുന്നു. രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു. പെൺകുട്ടികളെ ടിക്കറ്റ് ചോദിച്ച് ടിടിഇ തടഞ്ഞു.
കന്യാസ്‌ത്രീകൾക്കൊപ്പമാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ ടിടിഇ പ്രദേശത്തെ ബജ്റംഗദള്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ക്രൈസ്‌തവര്‍ക്കുനേരെ അതിക്രമം വര്‍ധിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് മുംബൈ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍ ഓസ്‍വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.









0 comments