ബീഫ് വിളമ്പി; ഹൈദരാബാദിൽ മലയാളി ഹോട്ടൽ ബജ്‍രംഗ്‍ദളുകാർ പൂട്ടിച്ചു

ഹൈദരാബാദ്: ബീഫ് വിളമ്പിയതിന് ഹൈദരാബാദിൽ മലയാളി ഹോട്ടലിന് നേരെ സംഘപരിവാർ ആക്രമണം. ഇഫ്ലു കാമ്പസിന് സമീപം പ്രവർത്തിക്കുന്ന 'ജോഷിയേട്ടൻ തട്ടുകട'യ്ക്ക് നേരെയാണ് ബജ്രംഗ്ദൾ പ്രവർത്തർ ആക്രമണം നടത്തുകയും കട പൂട്ടിക്കുകയും ചെയ്തത്.
24കാരനായ ആൽബിൻ വർഗീസാണ് ഹോട്ടൽ നടത്തുന്നത്. വിദ്യാർഥികളും പ്രദേശവാസികളുമെല്ലാം ഹോട്ടലിൽ പതിവായി എത്താറുണ്ട്. വെള്ളി രാത്രിയോടെ മുപ്പതോളം വരുന്ന ബജ്രംഗ്ദൾ പ്രവർത്തർ കടയിലേക്ക് എത്തി അടുക്കള പരിശോധിച്ചു. ബീഫ് വിളമ്പുന്നു എന്ന് പറഞ്ഞ് ജീവനക്കാരെ അസഭ്യം പറയുകയും ഹോട്ടലിൽ കഴിക്കാനെത്തിയവരെ ഭീഷണിപ്പെടുത്തി എഴുന്നേൽപ്പിച്ച് വിടുകയും ചെയ്തു. തുടർന്നാണ് ബജ്‍രംഗ്‍ദളുകാർ ഹോട്ടൽ പൂട്ടിച്ചത്.
ഹോട്ടലുടമകളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.









0 comments