ഛത്തീസ്​ഗഡിൽ വീണ്ടും ക്രൈസ്‌തവവേട്ട ; സുവിശേഷകനെ ബജ്‌രംഗ്‌ദളുകാർ 
വളഞ്ഞിട്ടുതല്ലി

bajrang dal attack in chhattisgarh
വെബ് ഡെസ്ക്

Published on Sep 15, 2025, 02:45 AM | 1 min read


ന്യൂഡൽഹി

ബജ്‌രംഗ്‌ദൾ നേതാവ്‌ ജ്യോതി ശർമയുടെ നേതൃത്വത്തിൽ ഛത്തീസ്​ഗഡിൽ വീണ്ടും ക്രൈസ്‌തവവേട്ട. മലയാളി കന്യാസ്‌ത്രീകളെ മർദനത്തിനും ആൾക്കൂട്ട വിചാരണയ്‌ക്കും വിധേയരാക്കിയ ദുർഗിൽ തന്നെയാണ്‌ പുതിയ ആക്രമണം. അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്‌ കീഴിലുള്ള ഷിലോ ആരാധനാലായം ലക്ഷ്യമിട്ടെത്തിയ അന്പതോളം ബജ്‌രംഗ്‌ദളുകാരാണ്‌ ആക്രമിച്ചത്‌. പ്രശ്‌നപരിഹാരത്തിന്‌ ശ്രമിച്ച സുവിശേഷകൻ ജോണിനെയാണ്‌ പൊലീസ്‌ സാന്നിധ്യത്തിൽ വളഞ്ഞിട്ടു തല്ലിയത്‌.


മർദനമേറ്റയാളെ സംരക്ഷിക്കാനോ ആക്രമികളെ അറസ്റ്റുചെയ്യാനോ പൊലീസ്‌ തയ്യാറായില്ല. അക്രമിസംഘത്തിൽ സ്‌ത്രീകളുമുണ്ടായിരുന്നു. ജയ്‌ ശ്രീറാം വിളികൾക്കൊപ്പം പ്രകോപനകരമായ മുദ്രാവാക്യവും മുഴക്കിയ അക്രമികൾ ആരാധാലയത്തിനു മുന്നിൽ ഭജന നടത്തി. ദൃശ്യങ്ങൾ സഹിതം പദ്മനാഭ്പുർ പൊലീസിന്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.


​മലയാളി കന്യാസ്‌ത്രീമാരായ പ്രീതി മേരി, വന്ദന ഫ്രാൻസിസ്‌ എന്നിവരെ ജ്യോതി ശർമയുടെ നേതൃത്വത്തിൽ ജൂലൈ 25നാണ്‌ ദുർഗ്‌ റെയിൽവേ സ്റ്റേഷനിൽ ആൾക്കൂട്ട വിചാരണയ്‌ക്കും മർദനത്തിനും വിധേയരാക്കിയത്‌. തുടർന്ന്‌ ഇവരെ ജയിലിലടച്ചു. ഇടതുപക്ഷം ഉൾപ്പെടെ പ്രതിപക്ഷ പാർടികൾ വലിയ പ്രതിഷേധം ഉയർത്തിയശേഷമാണ്‌ ഇരുവരുടെയും മോചനം സാധ്യമായത്‌. മതപരിവർത്തനം, മനുഷ്യക്കടത്ത്‌ തുടങ്ങി 10 വർഷംവരെ തടവുലഭിക്കാവുന്ന കുറ്റംചുമത്തിയുള്ള കേസ്‌ പിൻവലിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home