അയ്യപ്പസംഗമം: ഹർജി നാളെ കേൾക്കും

firecracker ban
വെബ് ഡെസ്ക്

Published on Sep 16, 2025, 01:14 AM | 1 min read

ന്യൂഡൽഹി : ആഗോള അയ്യപ്പസംഗമത്തിനെതിരായി സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ബുധനാഴ്‌ച പരിഗണിക്കും. ഹർജികൾ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഹർജിക്കാരനായ ഡോ. പി എസ് മഹേന്ദ്രകുമാറിന്റെ അഭിഭാഷകൻ തിങ്കളാഴ്‌ച പരാമർശിച്ചു. ശനിയാഴ്‌ചയാണ് പരിപാടിയെന്നും അതിനാൽ അടിയന്തരമായി വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ്‌ ബുധനാഴ്‌ച വാദം കേൾക്കാൻ തീരുമാനിച്ചത്‌. ദേവസ്വം ബോർഡ് തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home