അന്ന് രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയത് നിർമാണം പൂർത്തിയാവാതെ; രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള നാടകം

അയോധ്യ: അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തിയത് നിർമാണം പൂർത്തിയാവാതെയെന്ന് വ്യക്തമാക്കുകയാണ് ഇന്ന് നടന്ന ധ്വജാരോഹണം. ക്ഷേത്രനിർമാണം പൂർത്തിയായെന്ന് പറഞ്ഞായിരുന്നു 2024 ജനുവരി 22ന് കൊട്ടിഘോഷിച്ച് ചടങ്ങ് നടത്തിയത്. എന്നാൽ ഇത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേവലം രാഷ്ട്രീയ നാടകമാണെന്ന് വ്യക്തമാവുകയാണ് ഇപ്പോൾ. പ്രതിഷ്ഠാ ചടങ്ങിന് ശേഷം രണ്ട് വർഷത്തോളം കഴിഞ്ഞ് ഇപ്പൊഴാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്.
ക്ഷേത്രത്തിന്റെ ഉദ്ഘാടന സമയത്തു തന്നെ പ്രധാന ഭാഗത്തിന്റെ പോലും പണി പൂർത്തിയായില്ലെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. അത് ശരി വെക്കുന്നതാണ് ഇന്നത്തെ ധ്വജാരോഹണം.

പ്രതിഷ്ഠാ ചടങ്ങ് നടന്ന 2024 ജനുവരിയിൽ ക്ഷേത്ര നിർമാണം പൂർത്തിയായിരുന്നില്ല. ഗർഭഗൃഹത്തിനു മുകളിലെ പണിതീരാത്ത ഭാഗം താത്കാലികമായി കെട്ടിമറച്ചാണ് അന്ന് ചടങ്ങുകൾ നടത്തിയത്. ക്ഷേത്രത്തിന് മൂന്ന് നിലകളും ഗോപുരവുമാണ് പൂർണ്ണമായി വേണ്ടതെങ്കിലും, അന്ന് ഒരു നില മാത്രമാണ് പണി തീർത്തിരുന്നത്. 2025 ഡിസംബറിൽ മാത്രമെ ക്ഷേത്ര നിർമ്മാണം പൂർത്തിയാകൂവെന്ന് നിർമ്മാണ കമ്മിറ്റി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര നേരത്തെ പറഞ്ഞിരുന്നു. ഈ സമയപരിധി മറികടന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിഷ്ഠ നടത്തിയത് വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായിരുന്നു.








0 comments