ഇടക്കാല സർക്കാർ രാജിവെക്കണം; ബംഗ്ലാദേശിൽ പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്‌ത്‌ അവാമി ലീഗ്

Sheikh Hasina

photo credit: facebook

വെബ് ഡെസ്ക്

Published on Jan 29, 2025, 02:39 PM | 1 min read

ധാക്ക: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിഷേധം തുടങ്ങാനൊരുങ്ങി അവാമി ലീഗ്.


ഇടക്കാല സർക്കാർ ന്യൂനപക്ഷ ഹിന്ദു സമുദായത്തെ അടിച്ചമർത്തുകയാണ്‌ എന്നാണ്‌ പ്രതിഷേധക്കാർ ഉന്നയിക്കുന്നത്‌. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത്‌ 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴുകയായിരുന്നു. ഇടക്കാല സർക്കാരിന്റെ രാജിക്കായി സമ്മർദ്ദം ചെലുത്താനും സമരവും ഉപരോധ പരിപാടികളും നടപ്പാക്കാനും ഫെബ്രുവരി 1 മുതൽ പാർടി തെരുവിലിറങ്ങുമെന്ന് അവാമി ലീഗ്‌ ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 6നും 10 നും രാജ്യവ്യാപകമായി പ്രതിഷേധ മാർച്ചുകളും റാലികളും പാർടി സംഘടിപ്പിക്കും.


ഫെബ്രുവരി 16 ന് രാജ്യവ്യാപകമായി ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 18 ന് രാവിലെ മുതൽ വൈകുനേരം വരെ പണിമുടക്ക് നടത്തുമെന്നും കുറിപ്പിൽ പറഞ്ഞു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയ്ക്കും മറ്റ് പാർടി നേതാക്കൾക്കുമെതിരെ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണൽ ചുമത്തിയ കൊലപാതക കേസുകളും മറ്റ് കുറ്റങ്ങളും പിൻവലിക്കണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബം​ഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട്‌ പ്രക്ഷോഭത്തിൽ ഷെയ്‌ഖ്‌ ഹസീനയുടെ അവാമി ലീ​ഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ​ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി. എന്നാൽ ഭരണകക്ഷിയായ അവാമി ലീ​ഗും യുവജനവിഭാ​ഗമായ ഛാത്ര ലീ​ഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. എന്നാൽ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൽ കനത്ത തിരിച്ചടിയാണ്‌ ഹസീന നേരിട്ടത്‌. ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ ഷെയ്‌ഖ്‌ ഹസീന രാജ്യം വിടേണ്ടി വന്നു. തുടർന്ന്‌ ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു









deshabhimani section

Related News

View More
0 comments
Sort by

Home