കാവൽക്കാരനെക്കുറിച്ച് ഒരു ചർച്ചയുമില്ല ; കേന്ദ്രത്തെ വിമര്‍ശിച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിന്റെ സുരക്ഷാവീഴ്ചയെ വിമർശിച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ. സുരക്ഷാവീഴ്ചയെക്കുറിച്ച് ഇവിടെ ഒരു ചർച്ചയുമില്ലെന്ന് അവിമുക്തേശ്വരാനന്ദ പറഞ്ഞു.
"പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അവർ പറയുന്നു. പക്ഷേ തീവ്രവാദികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതെന്ന് നിങ്ങൾക്ക് എങ്ങനെ ഇത്ര പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു? സംഭവത്തിന് മുമ്പ് എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല. തീവ്രവാദികൾ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോൾ എവിടെയാണ് വീഴ്ച സംഭവിച്ചത്. നമ്മുടെ വീട്ടിൽ ഒരു കാവൽക്കാരൻ ഉണ്ടായിരിക്കുകയും വീട്ടിൽ എന്തെങ്കിലും സംഭവം നടക്കുകയും ചെയ്താൽ ആദ്യം ആരെയാണ് പിടികൂടേണ്ടത്? ആദ്യം നമുക്ക് കാവൽക്കാരനെ പിടിക്കാം, നീ എവിടെയായിരുന്നു? എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്ന് ചോദിക്കും? പക്ഷേ ഇവിടെ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. കാവൽക്കാരനെക്കുറിച്ച് ഒരു ചർച്ചയുമില്ല'
അദ്ദേഹം വാർത്താഏജൻസിയോട് പറഞ്ഞു.









0 comments