മൂന്നാം തവണ ജയിൽ സന്ദർശിച്ച് ഇടത് എംപിമാർ
കന്യാസ്ത്രീകളെ അടച്ചിരിക്കുന്നത് 53 പേരുള്ള സെല്ലിൽ: ജോൺ ബ്രിട്ടാസ് എം പി

കന്യാസ്ത്രീകളെ കണ്ടതിന് ശേഷം ജയിൽ മുറ്റത്ത് വന്ദന ഫ്രാൻസിസിൻ്റെ സഹോദരൻ ജോസഫ് മാത്യുവിനോടൊപ്പം ജോൺ ബ്രിട്ടാസ്, പി സന്തോഷ് കുമാർ,ജോസ് കെ മാണി എന്നിവർ മാരച്ചുവട്ടിൽ ഇരിക്കുന്നു. ചിത്രങ്ങള്‍ : പിവി സുജിത്ത്
ദുർഗ് : ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ നില അതീവ സങ്കടകരമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കന്യാസ്ത്രീകളെ അടച്ചിരിക്കുന്നത് 53 പേരുള്ള സെല്ലിലാണെന്നും ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ജയിലിൽ കിടക്കുന്ന കന്യാസ്ത്രീകളെ മൂന്നാം തവണയാണ് ഇടതുപക്ഷ എംപിമാരുടെ സംഘം സന്ദര്‍ശിക്കുന്നത്. ശനി രാവിലെ എംപിമാരായ ജോണ്‍ ബ്രിട്ടാസും ജോസ് കെ മാണിയും പി സന്തോഷ് കുമാറും ദുര്‍ഗ് സെന്റട്രല്‍ ജയില്‍ സന്ദര്‍ശിച്ചു.

ജയിൽ സൂപ്രണ്ടായിട്ടു സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കന്യാസ്ത്രീകൾ വലിയൊരു സഹനസമരമാണ് നടത്തുന്നതെന്ന് ജോസ് കെ മാണി എംപി ജയിൽ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ആദിവാസിയുവാവിനെ ജയിൽ അധികൃതർ ഭയപ്പെടുത്തി പഠിപ്പിച്ച ഉത്തരങ്ങൾ പറയിപ്പിക്കുകയാണെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു. കന്യാസ്ത്രീകൾക്ക് ഇന്ന് എൻഐഎ കോടതി ജാമ്യം അനുവദിക്കുമെന്ന് പ്രതീക്ഷയുണ്ട്. ജാമ്യം ലഭിച്ചാൽ ഡിജിറ്റലായി തന്നെ നടപടി ക്രമങ്ങൾ ചെയ്യാനുള്ല കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളി കന്യാസ്ത്രീകളെ അനധികൃതമായി ജയിലിൽ അടച്ച സംഭവത്തിൽ ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എൽഡിഎഫ് നേതൃസംഘം ഛത്തിസ്ഗഡിൽ എത്തിയതെന്ന് ജോൺ ബ്രിട്ടാസ് ഫെയ്‌സ്‌ബുക്കിൽ പ്രതികരിച്ചു. കുറിപ്പ് ഇങ്ങനെ: ‘‘ ദുർഗിലെ സെന്റ് വിൻസൻ്റ് ഡിപോൾ കാത്തലിക് ചർച്ചിൽ വൈദികരും കന്യാസ്ത്രീകളുമായും കൂടിക്കാഴ്ച നടത്തി. ഫാ. ബെന്നി, സിസ്റ്റർ മെറിൻ, സിസ്റ്റർ ക്രിസ്റ്റി എന്നിവരുമായി സംസാരിക്കുകയും അവരുടെ ആശങ്ക ഞങ്ങളോട് പങ്കുവെയ്ക്കുകയും ചെയ്തു.
ഛത്തീസ്ഗഡിലെ ക്രൈസ്തവ സമൂഹത്തോടൊപ്പം ഉണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകി. ഭയത്തോടെ കഴിയുന്ന സന്യാസ സമൂഹത്തിന് ആത്മവിശ്വാസവും ധൈര്യവും നൽകുക എന്നതായിരുന്നു ഞങ്ങളുടെ സന്ദർശന ലക്ഷ്യം. ഇത് നിയമപരമായ പോരാട്ടം മാത്രമല്ല, ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടമാണ്. കള്ളക്കേസിനെ മുൻനിർത്തിയാണ് എഫ് ഐആര്‍ തയ്യാറാക്കിയത്. എഫ് ഐ ആർ റദ്ദാക്കുന്നതു വരെ പോരാട്ടം തുടരും. കന്യാസ്ത്രിമാരുടെ ജാമ്യത്തെ കോടതിയിൽ പ്രോസിക്യൂഷൻ എതിർക്കില്ല എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ വാക്കുകൾക്ക് വിലയില്ലേ. ഛത്തീസ്ഗഡിലെ വിവിധക്രൈസ്തവ സംഘടനാ പ്രതിനിധികളുമായും ഞങ്ങൾ കൂടിക്കാഴ്ച നടത്തി’’.









0 comments