ഗൗതം ഗംഭീറിന് വധഭീഷണി; സന്ദേശം ഇ മെയിൽ വഴി

PHOTO: Facebook/Gautam Gambhir
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി. ‘ഐഎസ്‌ഐഎസ് കശ്‌മീരി’ന്റെ പേരിലാണ് താരത്തിന് വധഭീഷണി ലഭിച്ചത്. ഭീഷണിക്ക് പിന്നാലെ ഗംഭീർ തനിക്കും കുടുംബത്തിനും സുരക്ഷയുറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. ‘ഐ കിൽ യു’ എന്ന സന്ദേശം ഗംഭീറിന് ഇ മെയിൽ വഴി ലഭിക്കുകയായിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്.
പൽഹഗാം തീവ്രവാദി ആക്രമണമുണ്ടായ അതേ ദിവസമാണ് ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം കിട്ടിയത്. ‘ഐ കിൽ യു’ എന്നെഴുതിയ രണ്ട് സന്ദേശങ്ങൾ ഉച്ചയ്‌ക്കും വൈകുന്നേരവുമായി പരിശീലകന് ലഭിക്കുകയായിരുന്നു. ഇത് ആദ്യമായല്ല ഗംഭീറിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്. ബിജെപി എംപിയായിരിക്കെ 2022ലും ഗംഭീർ വധഭീഷണി നേരിട്ടിരുന്നു.









0 comments