മംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം: മലയാളികൾ അറസ്റ്റിൽ

crime
വെബ് ഡെസ്ക്

Published on Mar 31, 2025, 07:54 AM | 1 min read

മംഗളൂരു : ധനകാര്യസ്ഥാപനത്തിലെ മോഷണശ്രമത്തിനിടെ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ പൊലീസിനെ കണ്ടപ്പോൾ ഓടിക്കളഞ്ഞു. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരാണ് പിടിയിലായവർ. കാസർകോട് സ്വദേശി അബ്ദുൽ ലത്തീഫാണ് പൊലീസിനെ വെട്ടിച്ചു കടന്നത്.


29ന് പുലർച്ചെയാണ് ദെർളകട്ടയിലെ വാണിജ്യ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ വാതിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരന്നുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വാതിലിന്റെ പൂട്ടു പൊളിക്കുന്നതിനിടെ സുരക്ഷാ സൈറൺ മുഴങ്ങി. കമ്പനിയുടെ കൺട്രോൾ റൂമിലും സുരക്ഷാ അലാം അടിച്ചതോടെ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള കെഎസ് ഹെഗ്ഡെ ആശുപത്രിക്കു സമീപം നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസെത്തിയാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home