ഡൽഹി വിമാനത്താവളത്തിൽ ശനിയാഴ്‌ച റദ്ദാക്കിയത് 60 സർവീസുകൾ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ 60 വിമാനങ്ങൾ റദ്ദാക്കിയതായി പിടിഐ റിപ്പോർട്ട്. ശനിയാഴ്‌ച പുലർച്ചെ അഞ്ച് മുതൽ ഉച്ചയ്‌ക്ക് 2.30 വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ 30 വിമാനങ്ങൾ ഡൽഹിയിൽ നിന്ന് പോകേണ്ടവയും 30 എണ്ണം ഡൽഹിയിലേക്ക് എത്തേണ്ടവയുമായിരുന്നു.
ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ വടക്ക്, പടിഞ്ഞാറ് സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചത്. ഇതിന്റെ തുടർച്ചയായാണ് ഈ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഡൽഹിയിലേക്ക് പോകേണ്ടതും വരേണ്ടതുമായ വിമാനങ്ങൾ റദ്ദാക്കിയത്. ആഭ്യന്തര സർവീസുകൾ മാത്രം റദ്ദാക്കിയതായാണ് വിവരം 138 വിമാന സർവീസുകൾ വെള്ളിയാഴ്‌ച റദ്ദാക്കിയിരുന്നു.
ഡൽഹി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസങ്ങളൊന്നുമില്ലാതെ നടക്കുന്നതായാണ് ഔദ്യോഗിക അറിയിപ്പ്. യാത്രക്കാരോട് വിമാനത്താവളത്തിൽ നേരത്തെ എത്താനും അധികൃതർ അറിയിച്ചിട്ടുണ്ട്.









0 comments