അശ്വതി ശ്രീനിവാസ് അഡീഷണൽ റസിഡൻ്റ് കമീഷണറായി ചുമതലയേറ്റു

ന്യൂഡൽഹി: കേരള ഹൗസിലെ അഡീഷണൽ റസിഡൻ്റ് കമീഷണറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. 2020 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് അസിസ്റ്റൻ്റ് കലക്ടർ, നീതി ആയോഗ് അസിസ്റ്റൻ്റ് സെക്രട്ടറി, തിരുവനന്തപുരം സബ് കളക്ടർ, എറണാകുളം ജില്ലാ ഡെവലപ്മെൻ്റ് കമ്മീഷണർ, സപ്ലൈക്കോ എം ഡി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിനിയാണ്.









0 comments