വോട്ടെണ്ണൽ തുടങ്ങി; അസം ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ഗുവാഹത്തി: അസമിലെ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ (ബിടിസി) തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.
അഞ്ച് ജില്ലകൾ ഉൾപ്പെടുന്ന ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിലെ (ബിടിആർ) മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പാണ് നടന്നത്. 26.58 ലക്ഷം വോട്ടർമാരിൽ ഏകദേശം 78.42% പേർ സെപ്റ്റംബർ 22 ന് വോട്ടവകാശം വിനിയോഗിച്ചു. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം കൊക്രജാർ ജില്ലയിലാണ് (82.27%), ഏറ്റവും കുറവ് തമുൽപൂരിലാണ് (75.09%).
ബോഡോലാൻഡ് മേഖലയിലെ ബിടിസി തെരഞ്ഞെടുപ്പ് 2026 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള "സെമിഫൈനൽ" ആയാണ് വിശേഷിപ്പിക്കുന്നത്. 40 ബിടിസി മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിന് കീഴിലുള്ള കൊക്രജഹാർ, ചിരാങ്, ഉദൽഗുരി, ബക്സ, തമുൽപൂർ എന്നീ അഞ്ച് ജില്ലകളിലായി ആകെ 316 സ്ഥാനാർത്ഥികളാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ആകെ 26,69,396 വോട്ടർമാരാണ്. - 13,29,742 പുരുഷന്മാരും 13,39,637 സ്ത്രീകളും 17 മറ്റുള്ളവരും. മേഖലയിൽ 3,277 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.
ഇന്ത്യാ ഗവൺമെന്റും ബോഡോ ലിബറേഷൻ ടൈഗേഴ്‌സും തമ്മിലുള്ള സമാധാന കരാറിനെത്തുടർന്ന് 2003 ൽ ആണ് അസമിൽ ടെറിട്ടോറിയൽ കൗൺസിൽ (ബിടിസി) രൂപീകരിക്കപ്പെട്ടത്. അസമിൽ ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം രൂപീകരിക്കപ്പെട്ട മൂന്ന് സ്വയംഭരണ കൗൺസിലുകളുണ്ട്. ദിമ ഹസാവോ ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ,കർബി ആംഗ്ലോംഗ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ, ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന് (ബിടിസി) എന്നിവ.









0 comments