സ്കൂളിൽ ദളിത് പാചകക്കാരി; കുട്ടികളെ മാറ്റി രക്ഷിതാക്കൾ

ബംഗളൂരു : ദളിത് സ്ത്രീയെ പാചകക്കാരിയാക്കിയതോടെ കർണാടകത്തിലെ സർക്കാർ സ്‌കൂളിൽ ആകെയുള്ള 22 കുട്ടികളിൽ 21 പേരെയും മാറ്റി രക്ഷിതാക്കൾ. ചാമരാജനഗർ ജില്ലയിലെ ഹൊമ്മ ഗവൺമെന്റ് ഹയർ പ്രൈമറി സ്‌കൂളിലാണ് വിവാദ സംഭവം നടന്നത്. ഇനി ഒരു കുട്ടിമാത്രമാണ് സ്കൂളിൽ ബാക്കിയുള്ളത്.
ഏഴു കുട്ടികൾ മാത്രമാണ് സ്‌കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. പാചകക്കാരിയായി ദളിത് സ്ത്രീയെ നിയമിച്ചതിൽ പ്രതിഷേധവുമായി രംഗത്തുവന്ന മാതാപിതാക്കൾ കുട്ടികളെ ടിസി വാങ്ങി മറ്റു സ്‌കൂളുകളിൽ ചേർക്കുകയും ചെയ്തു. നിലവിൽ അടച്ചുപൂട്ടൽ ഭീഷണിയിലാണ് സ്കൂൾ. ജാതിവിവേചനം സമൂഹമാധ്യമത്തിൽ ചർച്ചയായതോടെ ജില്ലാ അധികൃതർ മാതാപിതാക്കൾക്കും അധ്യാപകർക്കുമായി ചർച്ച നടത്തി.









0 comments