ഒരു പാക് ഹൈക്കമീഷൻ ജീവനക്കാരനെ കൂടി പുറത്താക്കി

pak high commision india
വെബ് ഡെസ്ക്

Published on May 21, 2025, 09:57 PM | 1 min read

ന്യൂഡല്‍ഹി: ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമീഷനിലെ ഒരു ജീവനക്കാരനെകൂടി ഇന്ത്യ പുറത്താക്കി. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് കാണിച്ചാണ് നടപടി. 24 മണിക്കൂറിനകം രാജ്യംവിടാന്‍ നിര്‍ദേശിച്ചതായി വിദേശമന്ത്രാലയം പ്രസ്താവനയിറക്കി.


പാകിസ്ഥാൻ ഹൈക്കമീഷനിലെ നയതന്ത്ര ഉദ്യോ​ഗസ്ഥനെ ഇന്ത്യ ശക്തമായ നയതന്ത്ര പ്രതിഷേധം അറിയിച്ചു. ഒരു പാകിസ്ഥാൻ നയതന്ത്രജ്ഞനും ഇന്ത്യയിൽ തങ്ങളുടെ പ്രത്യേകാവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.


മെയ് 13 ന് ഹൈക്കമ്മീഷനിലെ ഉദ്യോ​ഗസ്ഥനായ എഹ്സാന്‍ ഉര്‍ റഹീമിനെ ഇന്ത്യ പുറത്താക്കിയിരുന്നു. ചാരവൃത്തിക്ക് ഇന്ത്യയില്‍ അറസ്റ്റിലായ ഹരിയാന വ്ളോ​ഗര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് പാക് ചാരന്മാരെ പരിചയപ്പെടുത്തികൊടുത്തത് എഹ്സാന്‍ ഉര്‍ റഹീമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home