മുസ്ലിം ജനസംഖ്യാ വർധനയ്ക്ക് കാരണം നുഴഞ്ഞുകയറ്റം: വിവാദ പരാമർശവുമായി അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ വർധിച്ചത് 'നുഴഞ്ഞുകയറ്റം' മൂലമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലിം ജനസംഖ്യ ഉയർന്നത്, ഉയർന്ന പ്രത്യുത്പാദന നിരക്ക് കൊണ്ടല്ല, മറിച്ച് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം മൂലമാണ് എന്നാണ് അമിത് ഷായുടെ പ്രസ്താവന. ഡൽഹിയിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷാ ഈ വിവാദ പരാമർശം ഉന്നയിച്ചത്.
കഴിഞ്ഞ 11 വർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത് മോദിയും അമിത് ഷായും നേതൃത്വം നൽകുന്ന ബിജെപി സർക്കാരാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയായി അതിർത്തി രക്ഷാ സേനയുടെ നേരിട്ടുള്ള ചുമതല വഹിക്കുന്നതും അമിത് ഷായാണ്. ഇത്രയും വർഷത്തെ ബിജെപി ഭരണത്തിന് ശേഷവും രാജ്യത്തേക്ക് വൻതോതിൽ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്നാണ് അമിത് ഷാ പറയുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ അമിത് ഷാ ന്യായീകരിച്ചു.









0 comments