print edition ആംബുലൻസിന് തീപിടിച്ച് നവജാത ശിശു ഉൾപ്പെടെ 4 മരണം

ഗാന്ധിനഗർ
ഗുജറാത്തിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് തീപിടിച്ച് നവജാത ശിശു ഉൾപ്പെടെ നാലുപേർ മരിച്ചു. ഒരുദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യാവസ്ഥ മോശമായതിനെതുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം.
അപകടത്തിൽ കുഞ്ഞിന്റെ അച്ഛൻ, അമ്മ, ഡോക്‌ടർ, നേഴ്‌സ് എന്നിവർ മരിച്ചു. ഡ്രൈവറും കൂടെയുണ്ടായിരുന്ന ബന്ധുവും അപകടത്തിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമായിട്ടില്ല.









0 comments