ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; അമർനാഥ് യാത്രയ്ക്കെത്തിയ സ്ത്രീ മരിച്ചു

ജമ്മു: ജമ്മു കശ്മിരിലുണ്ടായ മണ്ണിടിച്ചിലിൽ അമർനാഥ് യാത്രയ്ക്കെത്തിയ സ്ത്രീ മരിച്ചു. രാജസ്ഥാൻ സ്വദേശി സോനാ ഭായിയാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്ക്. ഒഴുക്കിൽപ്പെട്ട് ആളുകളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പഹൽഗാം, ബാൽതാൽ ബേസ് ക്യാമ്പുകളിൽ നിന്നുള്ള അമർനാഥ് യാത്ര 24 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചതായി ജമ്മു കശ്മീർ ഇൻഫർമേഷൻ വകുപ്പ് അറിയിച്ചു.
"കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് രണ്ട് പാതകളിലെയും ട്രാക്കുകളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തേണ്ടി വന്നു. 18.07.2025 ന് രണ്ട് ബേസ് ക്യാമ്പുകളിൽ നിന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ട്രാക്കുകളിൽ തങ്ങളുടെ ആളുകളെയും യന്ത്രങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്," ജമ്മു കശ്മീർ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
കശ്മീർ ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരിയും തീർത്ഥാടനയാത്ര താൽക്കാലികമായി നിർത്തിവച്ച കാര്യം സ്ഥിരീകരിച്ചു. കാലാവസ്ഥ അനുകൂലമായാൽ ജൂലൈ 18 ന് തീർത്ഥാടനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.









0 comments