വായ്പ എഴുതിത്തള്ളൽ ആരോപണം; കോൺഗ്രസിനെതിരെ വിമർശനവുമായി നടി പ്രീതി സിൻ്റ

മുംബൈ : ബിജെപി, നടി പ്രീതി സിന്റയുടെ 18 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന കെപിസിസിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്ത്. കോണ്‍ഗ്രസ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞാണ് നടി പ്രീതി സിന്റ ഇതിന് മറുപടി നല്‍കിയത്. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് താന്‍ തന്നെയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലജ്ജ തോന്നുകയാണെന്നും തന്റെ ചിത്രവും പേരും ഉപയോഗിച്ച് മോശം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതില്‍ താന്‍ ഞെട്ടിപ്പോയെന്നും നടി എക്‌സില്‍ കുറിച്ചു. ബാങ്കില്‍നിന്ന് താനെടുത്ത വായ്പ പത്തുവര്‍ഷം മുന്‍പ് തന്നെ മുഴുവനായി അടച്ചുതീര്‍ത്തതാണെന്നും നടി വ്യക്തമാക്കി.
നടിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ബിജെപിയ്ക്ക് കൈമാറിയെന്നും തുടര്‍ന്ന് നടിയുടെ 18 കോടിയുടെ വായ്പ ന്യൂ ഇന്ത്യ കോ ഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളിയെന്നുമാണ് കെപിസിസിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ആരോപണം. തങ്ങൾക്ക് എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ തയ്യാറെന്ന് നടിയുടെ വിമർശനത്തിന് മറുപടിയായി കെപിസിസിയും എക്സിൽ കുറിച്ചു.









0 comments