സർവകക്ഷി സംഘം 22ന് പുറപ്പെടും: പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യ–- പാകിസ്ഥാൻ സംഘർഷത്തിനിടയാക്കിയ സാഹചര്യങ്ങൾ വിദേശരാജ്യങ്ങളോട് വിശദീകരിക്കുന്നതിനായി വിവിധ പാർടികളിൽ നിന്നുള്ള എംപിമാരും മുതിർന്ന രാഷ്ട്രീയനേതാക്കളും നയതന്ത്രജ്‌ഞരും ഉൾപ്പെട്ട ഏഴ് സംഘങ്ങൾക്കാണ് രൂപം നൽകുകയെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ശശി തരൂർ (കോൺഗ്രസ്), രവിശങ്കർ പ്രസാദ് (ബിജെപി), ബൈജയന്ത് പാണ്ഡ (ബിജെപി), കനിമൊഴി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി), ശ്രീകാന്ത് ഷിൻഡെ (ശിവസേന), സഞ്‌ജയ് ഝാ (ജെഡിയു) എന്നിവരാണ് സംഘങ്ങളെ നയിക്കുക.
കേരളത്തിൽനിന്ന് ശശി തരൂരിന് പുറമെ സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, ഇ ടി മുഹമ്മദ് ബഷീർ, വി മുരളീധരൻ എന്നിവരാണ് സംഘാംഗങ്ങൾ. ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പുർ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന സഞ്‌ജയ് ഝായുടെ സംഘത്തിലാണ് ബ്രിട്ടാസ് ഉൾപ്പെടുന്നത്. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും ഈ സംഘത്തിലുണ്ട്.
22 മുതൽ സർവകക്ഷി സംഘങ്ങൾ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തുടങ്ങും. വിവിധ രാജ്യങ്ങളിലായി 10 ദിവസത്തെ യാത്രാപരിപാടി. അമേരിക്ക, ബ്രിട്ടൻ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സംഘമെത്തും. ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക്, ബെൽജിയം എന്നീ രാജ്യങ്ങൾ സന്ദർശിക്കും. രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സൗദി, കുവൈത്ത്, യുഎഇ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോവുക. സുപ്രിയ സുലെയുടെ സംഘം ഖത്തർ, ഈജിപ്‌ത്, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ.
പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഇന്ത്യ–- പാകിസ്ഥാൻ സംഘർഷത്തിനിടയാക്കിയ സാഹചര്യങ്ങൾ വിദേശരാജ്യങ്ങളോട് വിശദീകരിക്കുന്നതിനായി രൂപീകരിച്ച സർവകക്ഷി സംഘങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര പാർലമന്ററികാര്യമന്ത്രി കിരൺ റിജിജു. ബിജെപി എംപി രവിശങ്കർ പ്രസാദ് നയിക്കുന്ന സംഘമാണ് ബ്രിട്ടൻ, ഫ്രാൻസി, ജർമനി, ഇയു, ഇറ്റലി, ഡന്മാർക്ക് എന്നീ രാജ്യങ്ങൾ സന്ദർശിക്കുക. ദഗ്ഗുബട്ടി പുരന്ദേശ്വരി (ടിഡിപി), പ്രിയങ്ക ചതുർവേദി (ശിവസേന യുബിടി), ഗുലാം അലി ഖതാന (നോമിനേറ്റഡ്), അമർ സിങ് (കോൺഗ്രസ്), സമിക് ഭട്ടാചാര്യ (ബിജെപി), എം ജെ അക്‌ബർ, പങ്കജ് ശരൺ എന്നിവർ അംഗങ്ങൾ.
അമേരിക്ക, പാനമ, ഗിനി, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങൾ സന്ദർശിക്കുന്ന സംഘത്തെയാണ് കോൺഗ്രസ് എംപി ശശി തരൂർ നയിക്കുക. ഷംഭവി (എൽജെപി രാം വിലാസ്), സർഫരസ് അഹമ്മദ് (ജെഎംഎം), ജി എം ഹരീഷ് ബാലയോഗി (ടിഡിപി), ശശാങ്ക് മണി ത്രിപാദി, ബുവനേശ്വർ കലിത (ബിജെപി), മിലിന്ദ് മുർളി ദിയോറ (ശിവസേന), തരൺജിത് സിങ് സന്ധു, തേജസ്വി സൂര്യ എന്നിവരാണ് അംഗങ്ങൾ.
സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ: ബൈജയന്ത് പാണ്ഡ (ബിജെപി) നയിക്കും. അംഗങ്ങൾ: നിഷികാന്ത് ദുബേ, പങ്ക്‌നൻ കൊന്യാക്, രേഖ ശർമ (ബിജെപി), എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഒവൈസി, നോമിനേറ്റഡ് എംപി സത്‌നം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ഷ്രിംഗ്ല.
സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്‌വിയ, റഷ്യ: ഡിഎംകെയുടെ കനിമൊഴി കരുണാനിധി നയിക്കും. അംഗങ്ങൾ: രാജീവ് റായ് (എസ് പി), മിയാൻ അത്‌ലഫ് അഹ്‌മദ് (എൻ സി), ബ്രിജേഷ് ചൗദ (ബിജെപി), പ്രേംചന്ദ് ഗുപ്ത (ആർജെഡി), അശോക് കുമാർ മിത്തൽ (എഎപി), മഞ്ജ്‌വ് എസ് പുരി, ജാവേദ് അഷ്‌റഫ്.
ഇൻഡോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ സിംഗപ്പുർ: ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝാ നയിക്കും. അംഗങ്ങൾ: അപരാജിത സാരംഗി ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാങ് ജോഷി (ബിജെപി), യൂസഫ് പഠാൻ (എഐടിസി), ജോൺ ബ്രിട്ടാസ് (സിപിഐ എം), സൽമാൻ ഖുർഷിദ് (കോൺഗ്രസ്), മോഹൻ കുമാർ.
യുഎഇ, ലൈബീരിയ, ഡി ആർ കോംഗോ, സിയറ ലിയോൺ : ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ (ശിവസേന) നയിക്കും. അംഗങ്ങൾ: ബൻസുരി സ്വരാജ്, അതുൽ ഗാർഗ്, മനൻ കുമാർ മിശ്ര, (ബിജെപി), ഇ ടി മുഹമ്മദ് ബഷീർ (ഐയുഎംഎൽ), സസ്മിത് പത്ര (ബിജെഡി), എസ് എസ് അലുവാലിയ, സുജൻ ചിനോയ്.
ഈജിപ്ത്, ഖത്തർ, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക: സുപ്രിയ സുലെ (എൻസിപി എസ്‌സിപി) നയിക്കും. രാജീവ് പ്രതാപ് റൂഡി (ബിജെപി), വിക്രം ജിത് സിങ് സാഹ്‌നേയ് (എഎപി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് താക്കൂർ (ബിജെപി), ലവു ശ്രീ കൃഷ്ണ ദേവരായലു (ടിഡിപി), ആനന്ദ് ശർമ, വി മുരളീധരൻ, സയ്യദ് അക്രബുദ്ദീൻ എന്നിവർ അംഗങ്ങൾ.
0 comments