റിലീസായി മണിക്കൂറുകൾ മാത്രം; അജിത്തിന്റെ വിടാമുയർച്ചി ഓൺലൈനിൽ

ചെന്നൈ : സിനിമയുടെ വ്യാജ പതിപ്പിൽ കുടുങ്ങി തമിഴ് സൂപ്പർ താരം അജിത്തും. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം വിടാമുയർച്ചിയുടെ വ്യാജപതിപ്പ് ഓൺലൈനിൽ. ഇന്നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈനിലെത്തിയത്.
1080p, 720p, 480p, എച്ച്ഡി റെസല്യൂഷനുകളിലുള്ള ചിത്രത്തിന്റെ പൂർണ രൂപമാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി ഹിറ്റ് ചിത്രം മങ്കാത്തയ്ക്ക് ശേഷം അജിത്തും അർജുനും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. നിരവധി വൈബ്സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ട്. ഇത് സിനിമയുടെ കളക്ഷനെ തന്നെ ബാധിക്കുമെന്നും ഉടൻ നടപടിയെടുക്കണമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.









0 comments