അജിത് കുമാറിന്റെയും രമ്യ കൃഷണന്റെയും വീടുകൾക്ക് നേരെയും ബോംബ് ഭീഷണി, സമാന കേസുകളിൽ തുമ്പില്ലാതെ പൊലീസ്

ചെന്നൈ: തമിഴ് താരങ്ങളായ അജിത് കുമാറിന്റെയും രമ്യാകൃഷ്ണന്റെയും ചെന്നൈയിലെ വീടുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി. പൊലീസ് സ്ഥലത്തെത്തി വ്യപക പരിശോധന നടത്തിയ ശേഷമാണ് വ്യാജമെന്ന് സ്ഥിരീകരിച്ചത്. സന്ദേശത്തിന്റെ ഉറവിടം കണ്ടത്താനായിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്.
നടി തൃഷയുടെയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും വീടുകൾക്കും രാജ് ഭവനും നേരെ കഴിഞ്ഞ മാസം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഡിജിപിയുടെ ഓഫീസിലേക്കാണ് അന്ന് ഭീഷണി സന്ദേശം എത്തിയത്.
സംഗീതസംവിധായകൻ ഇളയരാജയുടെ ടി നഗർ സ്റ്റുഡിയോ, വിജയ്, നയൻതാര, രജനീകാന്ത്, തുടങ്ങിയ താരങ്ങളുടെ വീടിന് നേരെയും വ്യാജ ബോംബ് സന്ദേശം ലഭിച്ചിരുന്നു.
തുടർച്ചയായി പ്രധാനപ്പെട്ട പലയിടങ്ങളിൽ ബോംബ് ഭീഷണി എന്നുള്ള തരത്തിൽ സന്ദേശം വരുന്നത് തമിഴ്നാട് പൊലീസിന് തലവേദനയാകുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്, ഡിഎംകെ ഓഫീസ്, യുഎസ് കോൺസിലേറ്റ് എന്നിവിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും സമാന മെയിൽ കഴിഞ്ഞ മാസം വന്നിരുന്നു.









0 comments