ഗുജറാത്തിൽ വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം

അംറേലി : ഗുജറാത്തിൽ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ എയർക്രാഫ്റ്റ് തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. ഗുജറാത്തിലെ അംറേലിയിലെ ജനവാസ മേഖലയിൽ ചൊവ്വ പകലാണ് സംഭവം. മരത്തിലേക്കു വീണ വിമാനം തുടർന്ന് ഗിരിയ റോഡിനു സമീപത്തെ ജനവാസ മേഖലയിലെ വസ്തുവിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന് തീപിടിച്ചു. ട്രെയിനി പൈലറ്റാണ് കൊല്ലപ്പെട്ടതെന്ന് അംറേലി എസ്‍പി സഞ്ജയ് ഖാരാട് പറഞ്ഞു.
കൊല്ലപ്പെട്ട പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. അംറേലി എയർപോർട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ഡൽഹി ആസ്ഥാനമാക്കിയുള്ള ഏവിയേഷൻ അക്കാദമിയിലെ ട്രെയിനി പൈലറ്റാണ് കൊല്ലപ്പെട്ടത്. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയെന്നും പ്രദേശവാസികൾക്കൊന്നും അപകടം സംഭവിച്ചിട്ടില്ലെന്നും എസ്പി പറഞ്ഞു.








0 comments