സ്വകാര്യ മേഖലയ്ക്ക് വഴിയൊരുക്കാൻ കേന്ദ്രസഹായം; എയിംസുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 2561 അധ്യാപക തസ്തിക


സ്വന്തം ലേഖകൻ
Published on Oct 03, 2025, 12:55 AM | 1 min read
തിരുവനന്തപുരം: കേരളത്തിന് അനുവദിക്കാമെന്ന് വർഷങ്ങൾക്കുമുമ്പ് ഉറപ്പുനൽകിയ എയിംസിന്റെ പേരിൽ ബിജെപി നേതാക്കൾ കലഹിക്കുമ്പോൾ, മറുവശത്ത് രാജ്യത്തിന്റെ അഭിമാനമായ എയിംസുകളെ തകർത്ത് സ്വകാര്യമേഖലയ്‌ക്ക് വഴിയൊരുക്കുകയാണ് കേന്ദ്രസർക്കാർ. 2025ലെ കണക്കനുസരിച്ച് 21 എയിംസുകളിൽ ആവശ്യത്തിന് അധ്യാപകരില്ല. 2561 അധ്യാപക തസ്തികകളാണ് നികത്താനുള്ളത്.
ആകെ നിയമനത്തിന്റെ 40 ശതമാനത്തോളമാണിത്. നാലുവർഷത്തിനിടെ 2025ലാണ് നിയമനം ഏറ്റവും കുറഞ്ഞത്. ഒഴിവുകൾ കൂടുതൽ ഡൽഹിയിലാണ് (462). ബിഹാറിലെ ദർഭംഗയിലും ഹരിയാനയിലെ രേവാരിയിലും എയിംസുകളുടെ നിർമാണം പുരോഗമിക്കുകയാണെങ്കിലും അധ്യാപക തസ്തികകൾ അനുവദിച്ചിട്ടില്ല. അധ്യാപകരുടെ അഭാവം വിദ്യാർഥികളുടെ പരിശീലനത്തെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെയും ബാധിക്കും. ഇൗ സ്ഥാപനങ്ങളിലെല്ലാം അനധ്യാപക തസ്‌തികകളിലും നിരവധി ഒഴിവുണ്ട്.









0 comments