നാഗ്പൂർ എയിംസിൽ ഇന്റേൺ മരിച്ച നിലയിൽ

നാഗ്പൂർ: ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഇന്റേൺ മരിച്ച നിലയിൽ. എയിംസിലെ ഹോസ്റ്റൽ മുറിയിലെ കുളിമുറിയിലാണ് 22കാരനായ സങ്കെത് പണ്ഡിത്രാവോ ദബാഡെയെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ ഇയാളെ കണ്ടിട്ടുണ്ടെന്നും പിറ്റേന്ന് മുറിയിൽ നിന്ന് പുറത്ത് വരാത്തത് കണ്ടപ്പോൾ സംശയം തോന്നുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഉടൻ തന്നെ സുഹൃത്തുക്കൾ ഹോസ്റ്റൽ വാർഡനെ അറിയിക്കുകയും മുറി തള്ളി തുറന്നപ്പോൾ മരിച്ച നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർ അന്വേഷണത്തിന് ദബാഡേയുടെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്.സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.









0 comments