വിമാന അപകടം: മെഡിക്കൽ വിദ്യാർഥികൾ രക്ഷപ്പെടാൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടുന്ന ദൃശ്യം പുറത്ത്

അഹമ്മബാദ്: അഹമ്മദാബാദിൽ വിമാനം തകർന്ന സംഭവത്തിൽ മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിൽ നിന്ന് വിദ്യാർഥകളും ഡോക്ടർമാരും രക്ഷപ്പെടാനായി ചാടുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്.വിമാനം ഹോസ്റ്റലില്‍ ഇടിച്ചതിന് പിന്നാലെ മറ്റ്
കെട്ടിടങ്ങളില്‍ നിന്നും വിദ്യാർഥികൾ ജീവൻ രക്ഷിക്കാനായി താഴേക്ക് ചാടുന്ന 21 സെക്കന്റ് വരുന്ന വീഡിയോ ആണ് മാധ്യമങ്ങൽ പുറത്തുവിട്ടത്.
നിരവധി കെട്ടിടങ്ങളാണ് ഈ കോമ്പൗണ്ടിലുണ്ടായിരുന്നത്. എന്നാൽ ഇതിനെല്ലാം ഒരു കവാടം മാത്രമാണ് പുറത്തേക്ക് കടക്കാനുണ്ടായിരുന്നത്. തീ പടർന്ന ഉടനെ ഹോസ്റ്റലിൽ നിന്നും ഇവർ ചാടുകയായിരുന്നു. തുണി ഉപയോഗിച്ച് തൂങ്ങി താഴെ ഇറങ്ങാനും അവിടെ സഹായികൾവഴി നിലത്തെത്താനുമാണ് ശ്രമിച്ചത് .
30 പേർക്ക് പരിക്ക് പറ്റിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു . 6 പേർ മരിച്ചതായി ആശുപത്രി അധികൃതരും വക്തമാക്കി .തീപിടിത്തത്തിൽ നിന്നും ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു.
തുടർന്നാണിപ്പോൾ വിദ്യാർഥകളും ഡോക്ടർമാരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റ ഏറ്റവും പുതിയ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.









0 comments