അഹമ്മദാബാദിലേത് രണ്ടാമത്തെ വലിയ ആകാശ ദുരന്തം, രാജ്യത്തെ നടുക്കിയ വിമാന അപകടങ്ങൾ

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ യാത്രക്കാരായ മുഴുവൻ പേരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചിരിക്കെ രാജ്യം ഇതുവരെ കണ്ടതിൽ വച്ച് രണ്ടാമത്തെ ഏറ്റവും വലിയ വിമാന അപകടമായി അഹമ്മദാബാദ് വിമാനാപകടം മാറുകയാണ്. 1996 നവംബര്‍ 12 ന് ഹരിയാണയിലെ ഝാഗറിയല്‍ സൗദി എയര്‍വേയ്‌സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്‌സിന്റെ ടു.യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേര്‍ മരിച്ചതാണ് രാജ്യത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ വിമാന ദുരന്തം.
അഹമ്മദാബാദിലുണ്ടായ അപകടത്തില്‍ 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചതായി ഗുജറാത്ത് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്തുണ്ടായ പ്രധാനപ്പെട്ട വിമാനാപകടത്തിന്റെ ചരിത്രമെടുത്താൽ 65 വര്‍ഷത്തിനിടെ 19 അപകടങ്ങളാണുണ്ടായത്. ഏകദേശം 1449 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു.
രാജ്യത്തെ പ്രധാന വിമാനാപകടങ്ങള്‍ ഇങ്ങനെ
1962 ജൂലായ് 21 : സിഡ്‌നിയില്‍ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബൈയ്ക്ക് 84 കി.മി വടക്ക് കിഴക്ക് കുന്നില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 94 പേരും മരിച്ചു.
1966 ഫെബ്രുവി 7 : ജമ്മുകശ്മീരിലെ ബനിഗല്‍ പാസില്‍ ഫോക്കര്‍ ഫ്രണ്ട്ഷിപ്പ് വിമാനം തകര്‍ന്ന് വീണ് 39 മരണം
1970 ഓഗസ്റ്റ്‌റ് 29:അസമിലെ സില്‍ചറില്‍ വിമാനം തകര്‍ന്ന് വീണ് 39 മരണം
1972 ഓഗസ്റ്റ് 11: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫോക്കര്‍ ഫ്രണ്ട് ഷിപ്പ് വിമാനം തകര്‍ന്ന വീണ് 18 മരണം
1973 മേയ് 31 : ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം ദില്ലിയില്‍ തകര്‍ന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹന്‍ കുമാരമംഗലമടക്കം 48 മരണം
1976 ഒക്ടോബര്‍ 12 : ബോംബെയില്‍ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാരവല്‍ വിമാനം സാന്താക്രൂസ് വിമാനത്താവളത്തില്‍ തീപിടിച്ച് തകര്‍ന്ന് മലയാളികളടക്കം 95 മരണം. ഇതിലാണ് നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടത്.
1978 നവംബര്‍ 19: ജമ്മു കശ്മീരിലെ ലേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് 79 മരണം
1988 ഒക്ടോബര്‍ 19 : മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ തകര്‍ന്ന് വീണ് 131 മരണം.
1990 ഫെബ്രുവരി 14 : മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ബെംഗളൂരുവില്‍ തകര്‍ന്ന് വീണ് 92 മരണം
1991 മാര്‍ച്ച് 25 : ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തില്‍ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകര്‍ന്ന് 28 മരണം
1991 ഓഗസ്റ്റ് 16 : കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ-737 വിമാനം ഇംഫാലിനടുത്ത് തകര്‍ന്ന് 69 മരണം.
1993 ഏപ്രില്‍ 26 : ഔറംഗബാദില്‍ ഇന്ത്യന്‍ എയന്‍ലൈന്‍സിന്റെ ബോയിങ്, ചികല്‍ത്താന വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് 56 മരണം
1998 നവംബര്‍ 30: അലയന്‍സ് എയറിന്റെ ചെന്‍യാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വര്‍ക്ക്‌ഷോപ്പിന് മുകളില്‍ തകര്‍ന്ന് വീണ് 68 മരണം
1996 നവംബര്‍ 12 : ഹരിയാണയിലെ ഝാഗറിയല്‍ സൗദി എയര്‍വേയ്‌സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്‌സിന്റെ ടു.യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേര്‍ മരിച്ചു.
2000 ജൂലായ് 17 : പട്‌ന വിമാനത്താവളത്തിനടുത്ത് അലയന്‍സ് എയറിന്റെ ബോയിങ് വിമാനം തകര്‍ന്ന് വീണ് 56 മരണം
2010 മേയ് 22 : ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737-800 വിമാനം മംഗലാപുരം ബജ്‌പേ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക്് വീണ് തീപിടിച്ച് 158 പേര്‍ മരിച്ചു.
2011 മേയ് 26 : ഹരിയാണയിലെ ഹരീദാബാദില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം.
2020 ഓഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ ഐ.എക്‌സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 മരണം
2025 ജൂണ്‍ 12: അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്‌വിക് എയര്‍ഇന്ത്യാ വിമാനം എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തി്ല്‍ തകര്‍ന്ന് വീണു.









0 comments