ബ്രഹ്‌മോസ് പ്രയോഗിച്ചെന്ന് ആദിത്യനാഥിന്റെ അവകാശവാദം

ന്യൂഡൽഹി : പാകിസ്ഥാനെതിരെ സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസ് ഇന്ത്യൻ സൈന്യം പ്രയോഗിച്ചെന്ന് അവകാശപ്പെട്ട് യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ലക്‌നൗവിൽ ബ്രഹ്മോസ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിങ് ഫെസിലിറ്റി സെന്റർ ഉദ്‌ഘാടന ചടങ്ങിലായിരുന്നു പരാമർശം.
ഓപ്പറേഷൻ സിന്ദൂറിനിടെ നിങ്ങൾ ബ്രഹ്മോസിന്റെ സുന്ദരകാഴ്‌ച കണ്ടിട്ടുണ്ടാകും. അതിന് കഴിഞ്ഞിട്ടില്ലെങ്കിൽ ബ്രഹ്മോസ് മിസൈലിന്റെ ശക്തിയെക്കുറിച്ച് പാകിസ്ഥാനിലെ ജനങ്ങളോട് ചോദിക്കൂ. ഭീകരരെ അവരുടെ ഭാഷയിൽതന്നെ നേരിടണം–- ആദിത്യനാഥ് പറഞ്ഞു. അതേസമയം, ചടങ്ങളിൽ പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് ബ്രഹ്‌മോസ് മിസൈൽ ഇന്ത്യ ഉപയോഗിച്ചതായി സ്ഥിരീകരിച്ചില്ല.









0 comments