ജാമ്യം ലഭിച്ചില്ല; സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന് തടവ് ശിക്ഷ

ranya rao
വെബ് ഡെസ്ക്

Published on Jul 17, 2025, 02:14 PM | 1 min read

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ ചലച്ചിത്ര നടി രന്യ റാവുവിന് ഒരു വർഷം തടവ് ശിക്ഷ. വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് തടയൽ നിയമം (COFEPOSA- കോഫെപോസ) പ്രകാരമാണ് ശിക്ഷ വിധിച്ചത്. തടങ്കൽ കാലയളവിൽ രന്യയ്ക്ക് ജാമ്യം നൽകില്ലെന്ന് കോഫെപോസ കൈകാര്യം ചെയ്യുന്ന ഉപദേശക സമിതി അടുത്തിടെ ഉത്തരവിട്ടിരുന്നു.


കേസിൽ മെയ് 20 ന് രന്യയ്ക്കും, കൂട്ടുപ്രതി തരുൺ കൊണ്ടാരു രാജുവിനും സിറ്റി കോടതി ജാമ്യം അനുവദിച്ചിരുന്നു. നിശ്ചിത കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പരാജയപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷകൾ പരി​ഗണിച്ചത്.


രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് പ്രിസൈഡിംഗ് ജഡ്ജി വിശ്വനാഥ് സി ഗൗഡർ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യം ആവർത്തിക്കരുതെന്നുമുള്ള നിർദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.


കേസിൽ ജാമ്യം ലഭിച്ചെങ്കിലും രന്യ റാവു ജയിലിൽ തന്നെ തുടരുകയായിരുന്നു. കള്ളക്കടത്ത് തടയുന്നതിനായുള്ള പ്രതിരോധ തടങ്കൽ നിയപോസ പ്രകാരം ഇത്തരം പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ ഒരു വർഷം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം. ബംഗളുരു വിമാനത്താവളത്തിൽ മാർച്ച് നാലിനാണ് പന്ത്രണ്ടരക്കോടിയുയുടെ സ്വർണവുമായി രന്യ അറസ്റ്റിലായത്. 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണക്കട്ടികളാണ് രന്യയിൽ നിന്ന് കണ്ടെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Home