നടി കസ്തൂരി ബിജെപിയിൽ ചേർന്നു

ചെന്നൈ: നടി കസ്തൂരിയും ട്രാൻസ്‌ജെൻഡർ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. നൈനാർ നാഗേന്ദ്രൻ തന്റെ എക്സിലൂടെ അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചു.
തെലുഗു ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ച കേസിൽ കസ്തൂരി അറസ്റ്റിലായിരുന്നു. 2024 നവംബർ മൂന്നിന് ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദ പരാമർശം. ഇവിടെയുള്ള തെലുഗു സംസാരിക്കുന്ന വ്യക്തികൾ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അംഗീകരിക്കുന്നില്ലെന്നുമാണ് കസ്തൂരി പറഞ്ഞത്. രാജാക്കന്മാരുടെ അന്തപുരങ്ങളിലെ പരിചാരകരുടെ പിന്മുറക്കാരാണ് തെലുങ്കരെന്ന കസ്തൂരിയുടെ പരാമർശം വിവാദമായിരുന്നു.
ആൾ ഇന്ത്യ തെലുഗു ഫെഡറേഷൻ നേതാവ് സി എം കെ റെഡ്ഡി, സെക്രട്ടറി ആർ നന്ദഗോപാൽ എന്നിവരുടെ പരാതിയിലാണ് ഗ്രേറ്റർ ചെന്നൈ പൊലീസാണ് കേസെടുത്തത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയത്.









0 comments