നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു

manojkumar
വെബ് ഡെസ്ക്

Published on Apr 04, 2025, 08:20 AM | 1 min read

മുംബൈ : ബോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ(87) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ ചികിത്സയിലായിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1992 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. 40 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ, കൾട്ട് ക്ലാസിക് സിനിമകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് മനോജ് കുമാർ. 60 ഓളം സനിനമകളിൽ മനോജ് കുമാർ അഭിനയിക്കുകയും ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.


ദേശസ്നേഹ സിനിമകളിലൂടെ പ്രശസ്തനായതിനാൽ അദ്ദേഹം ഭരത് കുമാർ എന്നും അരിയപ്പെട്ടിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 2015 ൽ സിനിമാ മേഖലയിലെ ഏറ്റവും ഉയർന്ന അവാർഡായ ദാദാസാഹിബ് ഫാൽക്കെ അവാർഡിനർഹനായിട്ടുണ്ട് മനോജ് കുമാർ.


ഉപ്കർ, റൊട്ടി കപട ഔർ മകാൻ, പുരബ് പശ്ചിമ് എന്നിവ അദ്ദേഹം സംവിധാനം ചെയ്ത കൾട്ട് ക്ലാസിക് സിനിമകളാണ്. ഭഗത് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി മനോജ് കുമാറിന്റെ 'ഷഹീദ്' എന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അദ്ദേഹത്തിന്റെ പ്രകടനത്തിൽ ആകൃഷ്ടനായി. പിന്നീട്, 1965-ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തെത്തുടർന്ന്, 'ജയ് ജവാൻ ജയ് കിസ്സാൻ' എന്ന ജനപ്രിയ മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കാൻ പി എം ശാസ്ത്രി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. തൽഫലമായി, 1967-ൽ അദ്ദേഹം തന്റെ ആദ്യ ചിത്രമായ 'ഉപ്കർ' സംവിധാനം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Home