പാകിസ്ഥാൻ ഹൈകമീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി; 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ നിര്‍ദേശം

ന്യൂഡൽഹി : ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമീഷനിലെ പാക് ഉദ്യോഗസ്ഥനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തിന് ചേർന്ന വ്യക്തിയല്ല എന്ന നയതന്ത്ര ശാസനയോടെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഹൈകമീഷന് നൽകിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഉദ്യോഗസ്ഥന്റെ പെരുമാറ്റം സംബന്ധിച്ച് ഇന്ത്യയുടെ അതൃപ്തി പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞമാസം 22-ന് പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശേഷം പാക് ഹൈകമീഷനിലെ അംഗങ്ങളുടെ എണ്ണം 30 ആയി കുറച്ചത് ഉൾപ്പെടെ ഇന്ത്യ പാകിസ്താനെതിരേ ശക്തമായ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു.









0 comments