അയർലൻഡിൽ കാറപകടം: രണ്ട് ഇന്ത്യക്കാർ മരിച്ചു

ലണ്ടൻ: തെക്കൻ അയർലൻഡിലെ കാർലോ കൗണ്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച പ്രാദേശികസമയം രാത്രി ഒന്നേകാലോടെ നടന്ന അപകടത്തിൽ ഭാർഗവ് ചിറ്റൂരി (23), സുരേഷ് ചെറുകുറി (24) എന്നിവരാണ് മരിച്ചത്. ആന്ധ്ര സ്വദേശികളാണ് ഇരുവരും. കാറിലുണ്ടായിരുന്ന മറ്റുരണ്ടുപേർ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അയർലൻഡിലെ ഇന്ത്യൻ എംബസി അനുശോചനമറിയിച്ചു.









0 comments