ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവ പൗരത്വത്തിന് തെളിവാകില്ല: ബോംബെ ഹൈക്കോടതി

മുംബൈ: ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവയുണ്ടെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. 1955ലെ പൗരത്വ നിയമമാണ് ഇന്ത്യയിലെ പൗരൻമാരെ നിർണയിക്കുന്നതും രാജ്യത്തെ പൗരത്വം എങ്ങനെ നേടാമെന്ന് തീരുമാനിക്കുന്നതും. ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവ തിരിച്ചറിയലിനുള്ള രേഖയാണ്, പൗരത്വത്തിനുള്ളതല്ല എന്നും ബോംബേ ഹൈക്കോടതി പറഞ്ഞു.
ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറി എന്ന് ആരോപണമുള്ള ഒരാളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ ഇൗ പ്രസ്‌താവന. ജസ്റ്റിസ് അമിത് ബോർകർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പ്രസ്‌താവന.
വ്യാജ രേഖകൾ ചമച്ച് പത്ത് വർഷത്തിലധികമായി ഇന്ത്യയിൽ താമസിക്കുന്നു എന്ന ആരോപണത്തിൽ പിടിയിലായ ബാബു അബ്‌ദുൾ റഫ് സർദാർ എന്നയാളുടെ ജാമ്യമാണ് കോടതി നിഷേധിച്ചത്. ശരിയായ പാസ്‌പോർട്ടോ, യാത്രാ രേഖകളോ ഇല്ലാതെയാണ് ഇയാൾ ഇന്ത്യയിലേക്കെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.









0 comments