വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു

പ്രതീകാത്മക ചിത്രം
തൃശൂര്‍: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചു. വാൽപ്പാറ പച്ചമല എസ്റ്റേറ്റിൽ വെള്ളി വൈകീട്ട് 6.30ഓടെയാണ് സംഭവം. ഝാർഖണ്ഡ് സ്വദേശിയുടെ മകളെയാണ് പുലി പിടികൂടിയത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുമായി പുലി കാട്ടിലേക്ക് പോവുകയും ചെയ്തു. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ നടത്തുകയാണ്.









0 comments