മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി

ഭോപ്പാല്‍ > മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി. എസ്പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവാണ് ബിജെപിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പുക്കുന്നുവെന്നും കോണ്‍ഗ്രസിന് പിന്തുണനല്‍കുന്നതായും അറിയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്.
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റാണ്. 113 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 109 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്









0 comments