ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി > നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഛത്തീസ്‌ഡഡില്‍ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ട് പിടിച്ച് ബിജെപി. പിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ രാം ദയാല്‍ ഉയികെ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് രാം ദയാലിന്റെ പാര്‍ട്ടി പ്രവേശനം.
പാലി തനാഖര്‍ മണ്ഡലത്തെയാണ് രാം ദയാല്‍ പ്രതിനിധീകരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ഇദ്ദേഹത്തെ പിസിസി വര്‍ക്കിങ് പ്രസിഡന്റായി നിമയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ടി മാറുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭഗേല്‍ പ്രതികരിച്ചത്.









0 comments