തീവ്രവർഗീയ സംഘടനയെന്ന പ്രതിച്ഛായ മാറ്റാൻ ആർഎസ്എസ് ശ്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2018, 06:49 PM | 0 min read


ന്യൂഡൽഹി
തീവ്രവർഗീയ സംഘടനയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാൻ ആർഎസ്എസ് നീക്കം. വിജ്ഞാൻഭവനിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന “ഇന്ത്യയുടെ ഭാവി: ആർഎസ്എസ് വീക്ഷണം’ പ്രഭാഷണ പരിപാടിയിലൂടെ തങ്ങളുടേത് ജനാധിപത്യ കാഴ്ചപ്പാടാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. സ്വീകാര്യതയുണ്ടാക്കാൻ ലക്ഷ്യമിട്ട് വിവിധ രാഷ്ട്രീയ പാർടികളെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.

ആർഎസ്എസ് എന്തെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ എല്ലാ രാഷ്ട്രീയ പാർടികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് സംഘപരിവാർ നേതൃത്വം പറയുന്നത്. എന്നാൽ, ഇടതുപക്ഷ പാർടികളുടെയോ കോൺഗ്രസ്, എസ്പി, തൃണമൂൽ തുടങ്ങി മറ്റ് പ്രതിപക്ഷ പാർടികളുടെയോ പ്രതിനിധികൾ പങ്കെടുത്തില്ല.

രണ്ടുദിവസം നടത്തിയ പ്രസംഗങ്ങളിലും ഒരു പാർടിയെയും അകറ്റിനിർത്തുന്നവരല്ല തങ്ങളെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് അവകാശപ്പെട്ടു.ആർഎസ്എസ് രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും ഭാഗവത് അവകാശപ്പെട്ടു. സ്വാതന്ത്ര്യസമരത്തിലെ കോൺഗ്രസിന്റെ പങ്കിനെ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിൽ ഭാഗവത് പ്രശംസിച്ചിരുന്നു. എം എൻ റോയി അടക്കമുള്ള കമ്യൂണിസ്റ്റ‌് നേതാക്കളും പരാമർശിക്കപ്പെട്ടു.

ആർഎസ്എസ് ഒരു ജനാധിപത്യ സംഘടനയാണെന്നും അതിന് ഏകാധിപത്യ സ്വഭാവമില്ലെന്നും ഭാഗവത് അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home