പ്രളയം: കേന്ദ്രം സഹായവാഗ്ദാനം നിരസിച്ചു; നിരാശയോടെ തായ്‌ അംബാസഡര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2018, 05:30 PM | 0 min read

ന്യൂഡൽഹി > പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തിന് തായ‌്‌ലൻഡ‌് നല്‍കിയ സഹായവാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതില്‍ നിരാശ രേഖപ്പെടുത്തി തായ്‌ അംബാസഡര്‍. പലതരത്തില്‍ സഹായം നല്‍കാന്‍ ശ്രമിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞെന്നും നിരുത്സാഹപ്പെടുത്തിയെന്നുമാണ‌്  ട്വിറ്ററിലൂടെ അംബാസഡര്‍ വെളിപ്പെടുത്തിയത‌്.

കേരളം പ്രളയത്തെ നേരിടുമ്പോള്‍ കത്തിലൂടെ തായ‌്‌ലൻഡ‌് സഹായവാഗ്ദാനം അറിയിച്ചിരുന്നു.ഇന്ത്യയിലെ തായ്‌ലൻഡ‌് അംബാസഡര്‍ ചുതിന്‍ടോണ്‍ വഴിയായിരുന്നു സഹായവാഗ്ദാനം അറിയിച്ചത‌്. എന്നാല്‍, തായ്‌ സര്‍ക്കാര്‍ വഴി വിദേശ സഹായം ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ അറിയിച്ചത്.

പിന്നാലെ ഇന്ത്യയിലെ തായ് കമ്പനികള്‍ വഴി സഹായം നല്‍കാമെന്ന് അറിയിച്ചപ്പോള്‍ തങ്ങളുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു‐തായ‌്  അംബാസഡര്‍ ട്വീറ്റിൽ പറയുന്നു. അങ്ങനെയെങ്കിൽ തന്റെ സാന്നിധ്യമില്ലാതെ തായ് കമ്പനികളുടെ സഹായം കേരളത്തിന് നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഞാന്‍ കീഴടങ്ങി (ഐ സറണ്ടർ) എന്ന ചിത്രത്തോടുകൂടിയാണ് അംബാസഡറുടെ നിരാശ വ്യക്തമാക്കുന്ന ട്വീറ്റ്.



deshabhimani section

Related News

View More
0 comments
Sort by

Home