നഗര നക്സല്‍ പ്രയോഗം: തീവ്രഹിന്ദുത്വ പ്രചാരണം ഏറ്റുപിടിച്ച് എന്‍എസ് യു

ന്യൂഡൽഹി
മനുഷ്യാവകാശപ്രവർത്തകരെ വേട്ടയാടാൻ തീവ്രഹിന്ദുത്വ വാദികൾ ഉപയോഗിക്കുന്ന 'അർബൻ നക്സൽ' (നഗര നക്സൽ) പ്രചാരണം ഏറ്റെടുത്ത് കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗം എൻഎസ്യുഐ. ഇടത് സംഘടനകൾ ‘അർബൻ നക്സലിസം' പ്രോത്സാഹിപ്പിക്കുകയാണെന്ന് എൻഎസ്യുഐ ദേശീയ പ്രസിഡന്റ് ഫൈറോസ് ഖാൻ ആരോപിക്കുന്നു.
ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിറക്കിയ ഡയറിയിലെ സന്ദേശത്തിലാണ് വിവാദപരാമർശം. എൻഎസ്യുഐയുടെ ചിഹ്നവും പേരും രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിതരണം ചെയ്തതാണ് ഡയറി. സംഭവം വിവാദമായതോടെ എൻഎസ്യുഐയുടെ നിലപാടിനെ തള്ളി കോൺഗ്രസ് വക്താവ് രംഗത്തുവന്നു.









0 comments