മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി 10 ലക്ഷം രൂപ സമാഹരിച്ചു

ന്യൂഡല്‍ഹി > മഹാ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയുടെ സഹായം. പ്രളയത്തിനു ശേഷം വിവിധ സംസ്ഥാന കമ്മറ്റികള്‍ സമാഹരിച്ചതാണ് ഈ തുക. 10 ലക്ഷം രൂപയാണ് ഇതുവരെ കേന്ദ്ര കമ്മറ്റിയില്‍ എത്തിയത്.
ഡല്‍ഹിയില്‍ ചേരുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വെച്ച് അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് വിവിധ സംസ്ഥാന ഭാരവാഹികളില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി. അഖിലേന്ത്യ സെക്രട്ടറി അഭോയ് മുഖര്‍ജി, ജോയിന്റ് സെക്രട്ടറി പ്രീതിശേഖര്‍, കേന്ദ്ര കമ്മിറ്റിയംഗം എ.എ റഹീം എന്നിവര്‍ പങ്കെടുത്തു.









0 comments