കേരളത്തിനൊപ്പം 125 കോടി ജനത: മോഡി

ന്യൂഡൽഹി
പ്രളയക്കെടുതിയിലായ കേരളത്തോടൊപ്പം തോളോടുതോൾ ചേർന്ന് രാജ്യത്തെ 125 കോടി ജനങ്ങളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. വിവിധ തുറകളിൽനിന്നുള്ളവർ കേരളീയർക്ക‌് പിന്തുണയുമായുണ്ടെന്നും റേഡിയോ പ്രഭാഷണപരിപാടിയായ മൻകി ബാത്തിൽ മോഡി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സേനാവിഭാഗങ്ങളെ മോഡി അഭിനന്ദിച്ചു. രക്ഷാപ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളാണ് ജവാന്മാർ. ജനങ്ങളുടെ മനോധൈര്യംകൊണ്ട് കേരളം ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിക്കുന്നു. സ്വാഭാവികജീവിതത്തിലേക്ക് തിരിച്ചുവരാനും പുരോഗതിയിലേക്ക് പുതിയ തുടക്കംകുറിക്കാനുമാകട്ടെ ഓണക്കാലമെന്നും മോഡി പറഞ്ഞു.









0 comments