കേരളത്തെ സഹായിക്കു; കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട പ്രതിയോട് കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2018, 10:56 AM | 0 min read

ന്യൂഡല്‍ഹി > കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട പ്രതിയോട് 15,000 രൂപ പ്രളയക്കെടുതിയില്‍ സഹായമായി കേരളത്തിന് നല്‍കാനാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി.CRLMC3118/18  എന്ന കേസില്‍ 2018 ആഗസ്റ്റ് 21 ന് വിധി പറഞ്ഞപ്പോള്‍ കോടതി ചെലവായി 15000 രൂപ കക്ഷിയോട് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.കേസ് ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയ യുവാവിനോടാണ് ചെലവിനത്തില്‍ 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. പണമടച്ച രസീത് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചാല്‍  എഫ്‌ഐആര്‍ റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി.


 



deshabhimani section

Related News

View More
0 comments
Sort by

Home