രാജ്യവ്യാപക ജയില്‍ നിറക്കല്‍ സമരം: പ്രക്ഷോഭത്തിനിടെ ഹനന്‍ മൊള്ള കുഴഞ്ഞുവീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2018, 08:30 AM | 0 min read

ന്യൂഡല്‍ഹി > കര്‍ഷകരും തൊഴിലാളികളും രാജ്യവ്യാപകമായി നടത്തുന്ന ജയില്‍ നിറക്കല്‍ സമരത്തിനിടെ അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള കുഴഞ്ഞുവീണു. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടെയാണ് ഹനന്‍മൊള്ള  കുഴഞ്ഞുവീണത്.



അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കാര്‍ഷിക മേഖലയിലും തൊഴിലിടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കിസാന്‍ സഭയും സിഐടിയുവും സംയുക്തമായി നടത്തുന്ന സമരത്തിനിടെയാണ് ഹനന്‍മൊള്ള കുഴഞ്ഞുവീണത്. ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു.

 ഇരുപത് ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിചേരുന്നത്. നാനൂറിലേറെ ജില്ലകളില്‍ നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിക്കും.കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നിലയില്‍ മിനിമം താങ്ങുവില പ്രഖ്യാപിക്കുക, വിദേശ നിക്ഷേപം അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക, കൃഷിയിടങ്ങളില്‍ വെള്ളവും വൈദ്യുതിയും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.


 
 



deshabhimani section

Related News

View More
0 comments
Sort by

Home