മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം

റായ്ഗഡ് > മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം. ദാപോളി കാര്‍ഷിക സര്‍വകലാശാല ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടയത്. ബസിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. ഇയാളാണ് അപകട വിവരം അധികൃതരെ അറിയിച്ചത്.ബസില്‍ 33 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
സര്‍വകലാശാലയില്‍ നിന്നും വിനോദയാത്രക്കായി പോയിരുന്ന ബസ് റായ്ഗഡ് അംബേനലിഘട്ട് പ്രദേശത്താണ് അപകടത്തില്‍പ്പെട്ടത്. കാണാതായ രണ്ടു പേര്‍ക്കുള്ള തിരച്ചില്‍ നടക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.









0 comments